Thenmala

 

പച്ച

Evergreen memories...പച്ചപ്പിടിച്ചു നിൽക്കുന്ന ഓർമ്മകൾ... ജീവിതത്തിലെ എണ്ണിയാൽ തീരാത്ത അനുഭവങ്ങളിൽഎത്ര ഉണ്ടാകും ഈ കാറ്റഗറിയിലേക് qualify ചെയ്യുന്നവ! വളരെ കുറച്ച്ഓർമ്മകൾ, ചില മനുഷ്യർ, ചില സ്ഥലങ്ങൾ...

ചെറുതായിട്ട് ഒന്ന് വിട്ടുകൊടുത്താൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാവുന്ന, ഒന്ന് pretend ചെയ്താൽ എല്ലാവരെയും impress ചെയ്യാൻ പറ്റുന്നഅവസരങ്ങളിൽ അവനവൻ ആയിരിക്കുക എന്ന അത്ര rewarding അല്ലാത്ത strategy സ്വീകരിക്കുന്ന ചില ആൾക്കാരുണ്ടല്ലോ... പച്ച മനുഷ്യർ. അത്ര കണ്ട് pretentious ആയ ഈ സമൂഹത്തിൽ അവർ ഒരു message ആണ്. 

Be original എന്നത് tagline ആക്കാൻ പറ്റിയ ഒരു phrase മാത്രമല്ല, മറിച്ച് ഒരു life strategy യും ആകാം എന്ന message. ഇവിടെ പച്ച ഒരു നിലപാടാണ്. സ്വയം കണ്ടെത്തിയവർക്ക്  മാത്രം സ്വീകരിക്കാൻ പറ്റുന്ന ഒന്ന്. 

വനങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം നടത്തുകയും ആ നിയമങ്ങളിലെ പഴുതുകൾ പരതുകയും ചെയ്യുന്ന നമ്മൾ Greta Thunberg ന്റെ പ്രധിഷേധം like & share മാത്രം ചെയ്തു വിജയിപ്പിച്ചു. അല്ലെങ്കിലും എന്തിനാണ് വനങ്ങൾ എന്ന് ചിന്തിക്കുന്ന 'ഭൂരിപക്ഷം' തന്നെ ആണ് നമ്മൾ. എന്തിനാണ് വനം, എന്തിനാണ് ചെടികൾ, എന്തിനാണ് അവയെ കുറിച്ച് പഠിക്കുന്നത് എന്ന് ചോദിക്കുന്നവരാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ വകുപ്പുകളുടെ മേൽനോട്ടക്കാർ എന്നതിൽ നമുക്ക് അഭിമാനിക്കാം. 

കാലത്തിനനുസരിച്ചു മാറാത്ത ശാസ്ത്രശാഖ എന്ന് പറഞ്ഞ്  സ്യശാസ്ത്രം എന്ന പഠനമേഖലയെ കാലയവനികക്കുള്ളിൽ മറക്കാൻ അവർ ശ്രമിക്കുകയും, 'പച്ചിലസ്നേഹികൾ' ആയ ഒരു ന്യുനപക്ഷം അതിനെ എതിർക്കുകയും ചെയ്യുന്നു. എന്ത് ചെയ്യാൻ.. കാലം മാറിയതനുസരിച്ച്  ചെടികളും മരങ്ങളും പ്രകൃതിയും സ്വഭാവം മാറാൻ മറന്നു പോയി!

സുഖം, സ്വസ്ഥത, സമാധാനം... Corporate വനങ്ങളിൽ ജീവിക്കുന്നവർക്ക് Amazon ൽ കിട്ടാത്ത മൂന്നു കാര്യങ്ങൾ... ഇതന്വേഷിച്ചു വരുന്നവർ ലക്ഷങ്ങൾ മുടക്കി ഒന്നോ രണ്ടോ ആഴ്‌കൾ താമസിക്കുന്ന ഇടങ്ങൾ ഉണ്ട്.. Green Cove, Palm Beach, Coconut Bay... അന്വേഷിച്ചു വന്ന കാര്യങ്ങൾ പച്ചയിൽ കണ്ടെത്തി അവർ തിരിച്ചുപോകുന്നുണ്ടാകും. ഇവിടെ 'പച്ച' പ്രകൃതി ആണ്... The ultimate healer. 

Lockdown നാളുകളിൽ സ്ക്രീനുകളിൽ ലോക്ക്ആയി പോയവരോട് Ophthalmologist ഉപദേശിക്കുന്നത് ഇടവേളകളിൽ പച്ചയിലേക്ക് നോക്കി ഇരിക്കാനാണ്. പക്ഷെ എവിടെയാണ് 'പച്ച' എന്ന് അവർ തിരിച്ചു ചോദിക്കുന്നുന്നു! 

പച്ചയായ ജീവിത യഥാർഥ്യങ്ങളെക്കാൾ മികച്ച അധ്യാപകർ എവിടെയാണുള്ളത്! പഠനം എന്ന process ടെക്സ്റ്റ്ബുക്ക്കളോ ലെക്ചർ നോട്ടുകളോ ഇല്ലാതെ നടക്കുന്ന ഒന്നാണ് എന്ന് എന്നിട്ടും നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടോ. വീണ്ടും, പച്ചപരമാർഥങ്ങൾ തേടിയുള്ള ഒരു യാത്ര അല്ലെ മറ്റൊരാർത്ഥത്തിൽ ജീവിതം! വെളിപ്പെട്ടുകിട്ടുമ്പോളേക്കും തീർന്നുപോകുന്ന ഒരു യാത്ര. ഇവിടെ 'പച്ച' നിൽക്കുന്നത് മൂടുപടങ്ങൾ ഇല്ലാത്ത സത്യത്തിന്റെ മുഖമായാണ്. തേടി അലയുന്നവർ മാത്രം കണ്ടെത്തുന്ന സത്യത്തിൻ്റെ മുഖം. 

ചിലർക്ക് പച്ച ഒരു നിറം മാത്രമാണ്... പച്ചയുടെ അഴങ്ങൾ കാണാനുള്ള കാമ്പ്ഉള്ളിൽ ഇല്ലാത്തവർ...മറ്റു ചിലർ ഒരു നിറം എന്നതിനപ്പുറം അതിന്റെ അർത്ഥം അറിയുന്നു, അഴങ്ങൾ കാണുന്നു.അത്  അവർക്ക് നിലപാടുകൾ ആണ്, പാഠങ്ങൾ ആണ്, ഉത്തരങ്ങളും ഓർമകളും ആണ്... 

പച്ചയിലൂടെ പച്ചയിലേക്ക്  നടക്കാൻ കൊതിക്കുന്ന പച്ചമനുഷ്യർ💚

© Anita Joy

Comments

Popular posts from this blog